Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Migrant Worker

Thiruvananthapuram

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കു​ത്തി​യശേ​ഷം മ​ദ്യം മോ​ഷ്ടി​ച്ചവർ പി​ടി​യിൽ


ഫോ​ർ​ട്ട്: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം മ​ദ്യം ക​വ​ർ​ന്ന ര​ണ്ടം​ഗ​സം​ഘ​ത്തെ ഫോ​ർ​ട്ട് പോ​ലീ​സ് പി​ടി​കൂ​ടി.

പേ​ട്ട പെ​രു​ന്താ​ന്നി സു​ഭാ​ഷ് ന​ഗ​ർ പ​ടി​ഞ്ഞാ​റ്റി​ൽ വീ​ട്ടി​ൽ ആ​ദി​ത്യ (25), മു​ട്ട​ത്ത​റ വ​ലി​യ​തു​റ ഫ്ര​ണ്ട്സ് റോ​ഡ് കു​രി​ശ​ടി വീ​ട്ടി​ൽനി​ന്നു പേ​ട്ട പെ​രു​ന്താ​ന്നി എ​ജിആ​ർ​എ റ​സി. അ​സോ​സി​യേ​ഷ​ൻ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​നു സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന സാ​യി റാം (33) ​എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഓ​ഗ​സ്റ്റ് 16 വൈ​കു​ന്നേ​രം അ​ഞ്ചു​മ​ണി​യോ​ടെയായിരു ന്നു സം​ഭ​വം. കി​ഴ​ക്കേ​ക്കോ​ട്ട പ​വ​ർ ഹൗ​സ് റോ​ഡി​ലു​ള്ള ബീ​വ​റേ​ജ് ഔട്ട്‌ലെറ്റിനുമു​ന്നി​ൽ വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി ത​വ​ൻ ദാ​സ് (40) ആ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ഇ​ദ്ദേ​ഹം ക​ര​കു​ളം മു​ല്ല​ശ്ശേ​രി​ക്കുസ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​ണ്. സം​ഭ​വ​ദി​വ​സം ബി​വ​റേ​ജ് ഔട്ട്‌ലെറ്റിനു മു​ന്നി​ലെ​ത്തി​യ ത​വ​ൻ​ദാ​സി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന മ​ദ്യ​ക്കു​പ്പി പ്ര​തി​ക​ൾ ത​ട്ടി​പ്പ​റി​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​തു ത​ട​ഞ്ഞ​തോ​ടെ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ കൈ​വ​ശ​മി​രു​ന്ന പേ​നാ​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് തൊ​ഴി​ലാ​ളി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ നെ​ഞ്ചി​നു ഗു​രു​ത​ര​ പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​തി​ക​ൾ സു​ഹൃ​ത്തു​ക്ക​ളാ​ണ്. മ​ദ്യ​പാ​നി​ക​ളാ​യ ഇ​വ​ർ ബി​വ​റേ​ജി​ൽ എ​ത്തു​ന്ന​വ​രെ ആ​ക്ര​മി​ച്ചു മ​ദ്യം കൈ​ക​ലാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു കൂ​ടി​യാ​ണ് സ്ഥ​ല​ത്തെ​ത്തി​യ​ത്. യി​ൽ

Kerala

ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി

തിരുവനന്തപുരം: ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ് മഞ്ചാടി അഭയ കേന്ദ്രത്തിന് സമീപത്ത് വച്ചാണ് പ്രതി പിടിയിലായത്. ബംഗാള്‍ സ്വദേശി ആസാദ് ഹുസൈനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളുടെ കൈയില്‍ നിന്നും 27 ഗ്രാം ഹെറോയിന്‍ കണ്ടെത്തി.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇന്‍റലിജൻസ് ബ്യൂറോയുടെ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ തണ്ടറിന്‍റെ ഭാഗമായാണ് പരിശോധനയും അറസ്റ്റും നടന്നത്.

എക്സൈസ് ഇൻസ്പെക്ടർ കാർത്തിക്, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ. ബിജു കുമാർ, സജി കുമാർ, പ്രെവന്‍റീവ് ഓഫിസർ വിനോദ്, സിഇഒമാരായ നിഷാന്ത്, വിപിൻ, ഡ്രൈവർ മുനീർ എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.

Kerala

തൂഫാനില്‍ കുടുങ്ങി അന്യസംസ്ഥാന തൊഴിലാളികള്‍; 32 കിലോ കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം ആലുവയില്‍ വന്‍ കഞ്ചാവ് വേട്ട. ട്രെയിൻ മാര്‍ഗം എത്തിച്ച 32 കിലോ കഞ്ചാവുമായി മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ ഡാന്‍സാഫ് സംഘത്തിന്‍റെ പിടിയിലായി. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

ഇന്ന് രാവിലെ എട്ടോടെയാണ് ആലുവ തോട്ടക്കാട്ടുകരയില്‍ വച്ച് മൂന്നു പേരെ പിടികൂടിയത്. പശ്ചിമബംഗാള്‍ സ്വദേശികളാണ് ഇവര്‍. ഓട്ടോറിക്ഷ ഡ്രൈവറെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ അന്യസംസ്ഥാന തൊഴിലാളികളുമായി തനിക്ക് ബന്ധമില്ലെന്നും ഓട്ടോയില്‍ കയറിയ യാത്രക്കാരാണെന്നുമാണ് ഡ്രൈവറുടെ മൊഴി.

 

Kerala

കഞ്ചാവുമായി ആലുവ സ്വദേശികളും അന്യസംസ്ഥാന തൊഴിലാളിയും പിടിയില്‍

കൊച്ചി: മൂവാറ്റുപുഴയില്‍ കഞ്ചാവുമായി ആലുവ സ്വദേശികളും അന്യസംസ്ഥാന തൊഴിലാളിയും പിടിയില്‍. വാഴക്കുളം കാവന റോഡില്‍ നിന്നും പത്തു ഗ്രാം കഞ്ചാവുമായി ആലുവ സ്വദേശികളായ മുഹമ്മദ് സഹല്‍, ഷാഹിന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരിടത്ത് നിന്നും ആസാം സ്വദേശിയും കഞ്ചാവുമായി പിടിയിലായി.

ആസാം സ്വദേശി അബിദുര്‍ റഹ്മാന്‍ ആണ് പുന്നോപ്പടി മസ്ജിദ് റോഡിന് സമീപത്തു നിന്നും എക്‌സൈസിന്‍റെ പിടിയിലായത്. ആറു ഗ്രാം കഞ്ചാവും ഇത് കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും കസ്റ്റഡിയില്‍ എടുത്തു. മൂവാറ്റുപുഴ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാറിന്‍റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Kerala

മു​ടി മു​റി​ക്കാ​നെ​ത്തി​യ കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ

കാ​സ​ർ​ഗോ​ഡ്: മു​ടി മു​റി​ക്കാ​നെ​ത്തി​യ ര​ണ്ടാം ക്ലാ​സു​കാ​ര​നെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ബാ​ർ​ബ​ർ പി​ടി​യി​ൽ. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ പ​തി​നേ​ഴു​കാ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് കാ​സ​ർ​ഗോ​ഡ് ച​ന്ദേ​ര​യി​ലാ​ണ് സം​ഭ​വം. പി​താ​വി​നൊ​പ്പം ബാ​ർ​ബ​ർ ഷോ​പ്പി​ൽ മു​ടി​മു​റി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു കു​ട്ടി. മു​ടി​മു​റി​ക്കാ​നി​രി​ത്തി​യ ശേ​ഷം പി​താ​വ് സ​മീ​പ​ത്തെ ക​ട​യി​ലേ​ക്ക് പോ​യി. ഈ ​സ​മ​യം തൊ​ഴി​ലാ​ളി കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

കു​ട്ടി നി​ല​വി​ളി​ച്ച് ബ​ഹ​ളം വ​ച്ച​തോ​ടെ ആ​ളു​ക​ൾ കൂ​ടി. കു​ട്ടി​യു​ടെ പി​താ​വ് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​യെ പി​ടി​കൂ​ടി​യ ശേ​ഷം പോ​ലീ​സി​ൽ​വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ക്സോ നി​യ​മ​പ്ര​കാ​രം ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

അതേസമയം സംഭവത്തിന് പിന്നാലെ ബാ​ർ​ബ​ർ ഷോ​പ്പ് അടിച്ചു തകർത്തു. കടയുടെ ബോ​ർ​ഡു​ക​ളും പൂ​ട്ടു​മാ​ണ് ന​ശി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന മൂ​ന്ന് പേ​ർ​ക്കെ​തി​രെ​ പോലീസ് കേസെടുത്തിട്ടുണ്ട്.

Kerala

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

കൊച്ചി: 12 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശികളായ റൈഫുള്‍ മൊണ്ടാല്‍, പര്‍വേസ് മൊണ്ഡൽ എന്നിവരാണ് അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടിയിലായത്. ബംഗാളില്‍ നിന്നും കൊണ്ടു വന്ന കഞ്ചാവ് രണ്ടു ബാഗുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു.

ഇന്ന് രാവിലെ ചെന്നൈ എഗ്മോര്‍ ട്രെയിനില്‍ അങ്കമാലിയില്‍ എത്തിയ പ്രതികളെ പോലീസും ഡാന്‍സാഫും സാഹസികമായാണ് പിടികൂടിയത്. പശ്ചിമ ബംഗാളില്‍ നിന്നും ട്രെയിൻ മാര്‍ഗം ചെന്നൈയില്‍ എത്തി അവിടെ നിന്നാണ് ഇവര്‍ കേരളത്തിലേക്ക് എത്തിച്ചത്.

ആലുവ റെയില്‍വേ സ്റ്റേഷനില്‍ പരിശോധന ശക്തമാക്കിയതിനെ തുടര്‍ന്ന് ലഹരിയുമായി എത്തുന്നവര്‍ അങ്കമാലി റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്.

Kerala

കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി; ഓടിച്ചിട്ട് പിടിച്ച് എക്‌സൈസ്

കൊച്ചി: ആലുവയില്‍ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയില്‍. മുര്‍ഷിദാബാദ് ഗാസിപൂര്‍ സ്വദേശി ഇന്‍രാജ് അലിയെ (33) ആണ് ഒന്നര കിലോ കഞ്ചാവുമായി എക്‌സൈസ് പിടികൂടിയത്. ആലുവ മാര്‍ക്കറ്റിന് സമീപം കഞ്ചാവ് വില്‍പ്പനയ്ക്ക് എത്തിയപ്പോഴാണ് എക്‌സൈസ് ഇയാളെ ഓടിച്ചിട്ടു പിടിച്ചത്.

ഉളിയന്നൂര്‍ പാലത്തിന് സമീപത്തു വച്ചാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. കഞ്ചാവ് വില്‍പ്പനയ്ക്കായി ഉപയോഗിച്ച ബൈക്ക്, മൊബൈല്‍ എന്നിവയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാളില്‍ നിന്നും കഞ്ചാവ് വാങ്ങിയവരെ കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്.

Kerala

സ്ത്രീകളെ ബൈക്കില്‍ പിന്തുടര്‍ന്ന് ഉപദ്രവം: അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

കൊ​ച്ചി: ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ പോ​കു​ന്ന സ്ത്രീ​ക​ളെ ബൈ​ക്കി​ല്‍ പി​ന്തു​ട​ര്‍​ന്ന് ഉ​പ​ദ്ര​വി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ല്‍.

ആ​സാം സ്വ​ദേ​ശി​യും കൂ​ന​മ്മാ​വ് ഭാ​ഗ​ത്ത് ഇ​റ​ച്ചി​ക്ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നു​മാ​യ റ​ഷീ​ദു​ള്‍ ഹ​ക്കി​നെ​യാ​ണ് (22) ഏ​ലൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ യു. ​രാ​ജീ​വ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം മ​ഞ്ഞു​മ്മ​ല്‍ കൊ​ട്ടോ​ട്ടി മു​ക്കി​നു സ​മീ​പം സ്‌​കൂ​ട്ട​റി​ല്‍ പോ​വു​ക​യാ​യി​രു​ന്ന യു​വ​തി​യെ പു​റ​കെ ബൈ​ക്കി​ല്‍ പി​ന്തു​ട​​ര്‍​ന്ന് ഇ​യാ​ള്‍ ഉ​പ​ദ്ര​വി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ക​ള​മ​ശേ​രി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​ക്കി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.

Kerala

കോ​ഴി​ക്കോ​ട്ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി കു​ത്തേ​റ്റു മ​രി​ച്ചു

കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി എ​ക​രൂ​ലി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി കു​ത്തേ​റ്റു മ​രി​ച്ചു. ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ പ​ര​മേ​ശ്വ​ർ (25) ആ​ണ് മ​രി​ച്ച​ത്.

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന വാ​ട​ക വീ​ട്ടി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പ​ര​മേ​ശ്വ​റി​നൊ​പ്പം താ​മ​സി​ക്കു​ന്ന ഏ​ഴു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

നെ​ഞ്ചി​ലേ​റ്റ ആ​ഴ​ത്തി​ലു​ള്ള മു​റി​വാ​ണ് മ​ര​ണ​കാ​ര​ണം. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ബാ​ലു​ശേ​രി ഇ​ൻ​സ്പെ​ക്ട​ർ ടി.​പി. ദി​നേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up